തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം നാളെ ഡി.സി.സി,ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. കണ്ണൂര്‍ ഡി.സി.സിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് നേതൃത്വം നല്‍കും.
കെ.പി.സി.സി ആസ്ഥാനത്ത് രാവിലെ 10ന് സേവാദള്‍ വാളന്റിയര്‍മാര്‍ നല്കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയും കേക്ക് മുറിച്ചും ജന്മദിന സന്ദേശം നല്‍കിയും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.