ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 16 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അംബിക സോണി, അധിര്‍ രഞ്ജന്‍ ചൗധരി, സല്‍മാന്‍ ഖുര്‍ഷിദ്, മധുസൂദന്‍ മിസ്ത്രി, ഉത്തം കുമാര്‍ റെഡ്ഡി, ടി എസ് സിങ് റാവു, കെ ജെ ജോര്‍ജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, അമീ യാജ്‌നിക്, പിഎല്‍ പുനിയ, ഓംകാര്‍ മാര്‍കം, കേരളത്തില്‍നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.