X

മുന്‍ കേന്ദ്രമന്ത്രി ശ്രീകാന്ത് ജെനയെ കോണ്‍ഗ്രസ് പുറത്താക്കി

ഭുവനേശ്വര്‍: പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ മുന്‍ കേന്ദ്രമന്ത്രി ശ്രീകാന്ത് ജെന, മുന്‍ എം.എല്‍.എ കൃഷ്ണ ചന്ദ സാഗരിയ എന്നിവരെ കോണ്‍ഗ്രസ് പുറത്താക്കി. ഒഡീഷയില്‍ നിന്നുള്ള നേതാക്കളാണ് ഇരുവരും.

എ.ഐ.സി.സി അംഗീകാരത്തോടെയാണ് ഇരുവരെയും സംസ്ഥാന കോണ്‍ഗ്രസ് അച്ചടക്ക സമിതി പുറത്താക്കിയതെന്ന് സമിതി കണ്‍വീനര്‍ അനന്ത പ്രസാദ് സേഥി പറഞ്ഞു.

കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇരുവരെയും പുറത്താക്കിയത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ പാര്‍ട്ടിയെ മോശമായി ചിത്രീകരിച്ചുവെന്നതാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ കാരണം.
കഴിഞ്ഞ യു.പി.എ സര്‍ക്കാറില്‍ മന്ത്രിയായിരുന്നു ജെന.

chandrika: