കേന്ദ്രം സംസ്ഥാനങ്ങളുടെ ചിറകരിയുന്നുവെന്നും രാജ്യത്തെ ഫെഡറൽ സംവിധാനത്തെ കേന്ദ്ര സർക്കാർ തകർത്തുവെന്നും കോൺഗ്രസ് പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. ബിജെപിയെ പരാജയപ്പെടുത്തിയ ജനങ്ങളെ സർക്കാർ ശിക്ഷിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ഫെഡറലിസം കടുത്ത വെല്ലുവിളി നേരിടുകയാണ്. സംസ്ഥാനങ്ങളുടെ വരുമാനം വെട്ടിക്കുറയ്ക്കുന്നു. ഹിമാചൽ പ്രദേശിന് കേന്ദ്രസർക്കാർ ദുരിത സഹായം നൽകുന്നില്ല. അരി വില കുറുക്കുമെന്ന കർണാടക സർക്കാരിന്റെ തീരുമാനം നടപ്പിലാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.