ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് ഏകദേശം ഉറപ്പായി. രാഹുലിന്റെ ആരോഹണത്തിന് വഴിയൊരുക്കി, പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് കോ ണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കി. തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് സോണിയാഗാന്ധിയുടെ വസതിയായ ജന്‍പഥ് 10 ലായിരുന്നു ഇതു സംബന്ധിച്ച നിര്‍ണായക യോഗം.
രാഹുല്‍, 17 വര്‍ഷം മുമ്പ് അമ്മ സോണിയാഗാന്ധി തെരഞ്ഞെടുക്കപ്പെട്ട പോലെത്തന്നെ എതിരില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷനാകും എന്നാണ് കരുതപ്പെടുന്നത്. ഡിംസബര്‍ ഒന്നിന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ നാലിന് മുമ്പ് മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പത്രിക സമര്‍പ്പിക്കണം. ഡിസംബര്‍ അഞ്ചിന് സൂക്ഷ്മ പരിശോധന. 11 വരെ പത്രിക പിന്‍വലിക്കാം. മറ്റൊരു മത്സരാര്‍ത്ഥിയുണ്ടെങ്കില്‍ ഡിസംബര്‍ 16നാകും വോട്ടെടുപ്പ്. ഡിസംബര്‍ 19ന് ഫലം പ്രഖ്യാപിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്.
മറ്റൊരു സ്ഥാനാര്‍ത്ഥിയുണ്ടാകാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ സൂക്ഷ്മപരിശോധനയുടെ ദിനമായ ഡിസംബര്‍ അഞ്ചിനു തന്നെ രാഹുല്‍ ഏകകണ്ഠമായി പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടും.
അധികം വൈകാതെ രാഹുല്‍ അധ്യക്ഷനാകുമെന്ന് ഒക്ടോബറില്‍ സോണിയ നേരിട്ട് സൂചന നല്‍കിയിരുന്നു. 1998 മുതല്‍ പാര്‍ട്ടിയുടെ അധ്യക്ഷയാണ് സോണിയ. കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷ പദവിയിലിരുന്നതും അവരാണ്. കുറച്ചു കാലമായി അനാരോഗ്യത്തെ തുടര്‍ന്ന് സോണിയ പൊതുവേദികളില്‍ സജീവമല്ല. 2013 ജനുവരിയിലാണ് രാഹുല്‍ പാര്‍ട്ടി ഉപാധ്യക്ഷനായത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, എ.കെ ആന്റണി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തു. അതിനിടെ, കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ ഉപാധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി വൃത്തങ്ങള്‍ മനസ്സു തുറന്നിട്ടില്ല.
- 7 years ago
chandrika
Categories:
Video Stories
കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ബാറ്റണ്‍ രാഹുലിന്
Tags: rahul gandhi