ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ തോല്‍വി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിന്റെ തകര്‍ച്ച സ്വപ്‌നം കാണുന്നവര്‍ക്ക് കണക്കു നിരത്തി മറുപടി നല്‍കി ശശി തരൂര്‍.
ഇപ്പോഴും രാജ്യത്ത് ഏറ്റവും ശക്തവും വിശ്വസിക്കാവുന്നതുമായ പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന ട്വീറ്റുമായാണ് തരൂര്‍ കണക്കുകള്‍ നിരത്തിയത്. ബി. ജെ.പി അടക്കം രാജ്യത്തെ പ്രധാന കക്ഷികളുടെ വിവിധ ആകെ എം.എല്‍.എമാരുടെ കണക്ക് രേഖപ്പെടുത്തിയ പട്ടികയാണ് തരൂര്‍ ട്വീറ്റിനൊപ്പേം ചേര്‍ത്തത്. ബി.ജെ. പിക്ക് 1443 എം.എല്‍.എമാരാണുള്ളത്. കോണ്‍ഗ്രസിന് 753ഉം. മൂന്നാം സ്ഥാനത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.എല്‍.എമാരുടെ എണ്ണം 236ഉം നാലാം സ്ഥാനത്തുള്ള ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എമാര്‍ 156ഉം ആണ്. ബി.ജെ.പി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ എം. എല്‍.എമാരുള്ളത് കോണ്‍ഗ്രസിനാണെന്നും സ്വയം നവീകരിക്കാനും പുനരുജ്ജീവിക്കാനുമുള്ള ശേഷി കോണ്‍ഗ്രസിനുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.