ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ചെയര്‍മാനായിരുന്ന കമ്പനി പൊതുമേഖലാ ബാങ്കില്‍ നിന്നെടുത്ത 650 കോടി വായ്പ തിരിച്ചടച്ചില്ലെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. ഗോയല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, വീരപ്പമൊയ്‌ലി എന്നിവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്തിയും ധനമന്ത്രിയും മൗനം പാലിക്കുന്നത് ദുരൂഹമാണ്. അന്വേഷണത്തിനായി സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാമിനേറ്റ് നിര്‍മാണ കമ്പനി ഷിര്‍ദ്ദി ഇന്‍ഡസ്ട്രിയല്‍ വായ്പാ തട്ടിപ്പ് നടത്തിയതായി ‘ദ വയര്‍’ വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.
വാര്‍ത്താ ലിങ്ക് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു.
2010 ജൂലൈ വരെ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത് ഗോയലാണെന്നും പുറത്ത് വിട്ട രേഖകളില്‍ പറയുന്നു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാതിരുന്ന കമ്പനി ഗോയലിന്റ ഭാര്യ സീമാ ഗോയല്‍ ഡയറക്ടറായ ഇന്റര്‍കോണ്‍ അഡൈ്വസേഴ്‌സ് എന്ന കമ്പനിക്ക് വന്‍ തുകകള്‍ വായ്പ നല്‍കിയതായും അന്വേഷണത്തില്‍ തെളിഞ്ഞു. 2016 ഫെബ്രുവരിയില്‍ ഇന്റര്‍കോണ്‍ ഫയല്‍ ചെയ്ത രേഖകള്‍ പ്രകാരം ഷിര്‍ദി പ്രൊമോട്ടേഴ്‌സിന്റെ കീഴിലുള്ള ആസിസ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനി 1.59 കോടി വായ്പയായി നല്‍കിയതായി കാണിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കുകളില്‍ പണം തിരിച്ചടയ്ക്കാന്‍ കമ്പനി തയ്യാറായില്ല. പൊതുമേഖലാ ബാങ്കുകള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കുന്നതില്‍ മുമ്പും ഷിര്‍ദ്ദി ഇന്‍ഡസ്ട്രീസിന്റെ മാതൃസ്ഥാപനമായ അസീസ് പ്ലൈവുഡ്, അസീസ് ഗോയല്‍ എന്നീ കമ്പനികള്‍ വീഴ്ചവരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ആയപ്പോഴക്കേും വായ്പാ തിരിച്ചടവ് പൂര്‍ണമായും മുടങ്ങി. അതേവര്‍ഷം വാണിജ്യ മന്ത്രിയായി പീയുഷ് ഗോയല്‍ ചുമതലേയറ്റതോടെ കമ്പനിക്കെതിരെ കാര്യമായ അന്വേഷണമോ നടപടിയോ ബാങ്കുകള്‍ കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.