കര്‍ണാടക കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ച അവസാനിച്ചു. നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജോവാല പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായം കണ്ടെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ച സുര്‍ജേവാല, ‘ഇന്ന് രാത്രികൂടി കാത്തിരിക്കു’ എന്നാണ് മാധ്യമങ്ങളോട് ചോദ്യത്തിന് മറുപടി നല്‍കി.
ദീപക് ബാബറിയ, സുശീല്‍കുമാര്‍ ഷിന്‍ഡെ. ജിതേന്ദ്ര സിങ് എന്നിവരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂടിക്കാഴ്ച നടത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സിങ് സുര്‍ജേവാല, കെസി വേണുഗോപാല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇതേ സമയം, ചര്‍ച്ചയ്ക്ക് വേണ്ടി ഇന്ന് ഡല്‍ഹിയിലെത്തുമെന്ന് കര്‍ണാടക കെപിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ അറിയിച്ചു. മുന്‍പ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഡല്‍ഹിയിലേക്ക് പോകുന്നില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തുന്ന അദ്ദേഹം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയേക്കും.