വിവിപാറ്റുകള്‍ ആദ്യം എണ്ണെണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയ തീരുമാനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് 5 വിവിപാറ്റ് എണ്ണണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന് കമ്മീഷന്‍ ഒരു കാരണവും പറയുന്നില്ല കോണ്‍ഗ്രസ് ആരോപിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ബിജെപിയുടെ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി നിര്‍മ്മിച്ച മെഷീനുകളാണോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണമായും വിവേചനമാണ് കാണിക്കുന്നത്. മോദിക്കും അമിത് ഷായ്ക്കും ഒരു നീതി സാധാരണക്കാര്‍ക്ക് മറ്റൊരു നീതി എന്ന നിലപാട് സ്വീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിവിപാറ്റ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് എതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കില്ല. ജനങ്ങളുടെ കോടതി വിധി നാളെ വരുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അവസാന നിമിഷം കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല, കോണ്ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി ദില്ലിയില്‍ പറഞ്ഞു.