X

ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് നിലനില്‍ക്കാനാവില്ല: ഡി.കെ ശിവകുമാര്‍

നേതൃസ്ഥാനത്ത് ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസിന് ഒറ്റക്കെട്ടായി നില്‍ക്കാനാവില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യത്തിന് ഗാന്ധി കുടുംബം പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അധികാര മോഹമുള്ളവര്‍ക്കും വ്യക്തി താല്‍പര്യം ആഗ്രഹിക്കുന്നവര്‍ക്കും പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകാമെന്നും ശിവകുമാര്‍ പറഞ്ഞു.

ബാക്കിവരുന്നവര്‍ അധികാരത്തില്‍ താല്‍പര്യമുള്ളവരല്ല. ഞങ്ങള്‍ കോണ്‍ഗ്രസിനോടും പ്രത്യശാസ്ത്രത്തോടും വിശ്വാസ്യത പുലര്‍ത്തുന്നവരാണെന്നും ശിവകുമാര്‍ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി നേതൃത്വത്തിനെതിരെ വലിയ വിമര്‍ശത്തിന് വഴിവെച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശിവകുമാര്‍.

Test User: