എറണാകുളം വാട്ടര്‍ അതോറിറ്റിക്ക് മുന്നില്‍ കുടിവെള്ള പ്രശ്നത്തില്‍ കലം ഉടച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ്. കൊച്ചിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലും, പരിഹാരം കാണാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
പാഴൂര്‍ പമ്പിങ്ങ് സ്റ്റേഷനിലെ തകരാറിലായ മോട്ടോറുകളുടെ ട്രയല്‍ റണ്‍ ഇന്ന് നടന്നില്ല. ട്രയല്‍ റണ്‍ ഇന്ന് നടത്താമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ തൈക്കാട്ടുശ്ശേരി, മരട് എന്നിവിടങ്ങളില്‍ നിന്ന് ടാങ്കറുകളില്‍ വെള്ളം എത്തിച്ച് തുടങ്ങി.