X
    Categories: indiaNews

പതിനായിരം ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നെന്ന റിപ്പോര്‍ട്ടില്‍ എന്ത് നടപടിയാണ് കേന്ദ്രമെടുത്തതെന്ന് കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: ചൈനീസ് കമ്പനി പതിനായിരത്തിലധികം ഇന്ത്യന്‍ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാല്‍. രാജ്യസഭയുടെ ശൂന്യവേളയില്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് എംപി നോട്ടീസ് നല്‍കി. ”ഒരു മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച്, ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള ഒരു ടെക് കമ്പനി, ആഗോള ലക്ഷ്യങ്ങളുടെ ആഗോള ഡാറ്റാബേസില്‍ പതിനായിരത്തിലധികം ഇന്ത്യക്കാരെ ട്രാക്കുചെയ്യുന്നു. ഇത് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്ക് സര്‍ക്കാരില്‍ നിന്ന് അറിയണം. അങ്ങനെയാണെങ്കില്‍, എന്ത് നടപടികളാണ് സ്വീകരിച്ചത്? ‘ കെസി വേണുഗോപാല്‍ ഉന്നയിച്ചു.

ലഡാക്കിലെ ഇന്ത്യ-ചൈന നിലപാട് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി . പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിനത്തിലാണ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ഇന്നലെ ലോകസഭയില്‍ ചൈന അതിര്‍ത്തി വിഷയം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സിങ് സംസാരിച്ചിരുന്നെങ്കിലും വിഷയത്തില്‍ തുടര്‍ചോദ്യങ്ങള്‍ക്ക് കേന്ദ്രം പ്രതിപക്ഷത്തെ അനുവദിച്ചിരുന്നില്ല.

നിയന്ത്രണമേഖയിലുടനീളം ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റവും എല്‍എസിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സ്ഥിതിയും സംബന്ധിച്ച് രാജ്യസഭയില്‍ ഹ്രസ്വകാല ചര്‍ച്ചവേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇന്നലെ പിരിഞ്ഞ രാജ്യസഭ ഇന്ന് 9 മണിക്ക് ആരംഭിച്ചു.

chandrika: