X
    Categories: NewsViews

മുഖ്യമന്ത്രിയാവാന്‍ യെദിയൂരപ്പ നേതാക്കള്‍ക്ക് 1800 കോടി നല്‍കിയെന്ന് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി ദേശീയ നേതാക്കള്‍ക്ക് യെദിയൂരപ്പ 1800 കോടി നല്‍കിയെന്ന് കോണ്‍ഗ്രസ്. കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ പണം നല്‍കിയെന്ന് യെദിയൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാരവന്‍ മാഗസിന്‍ പുറത്ത് വിട്ട രേഖകളുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. കോണ്‍ഗ്രസ് ദേശീയ വക്താവ് രരണ്‍ദീപ് സിങ് സുരജ്‌വാലയാണ് ആരോപണവുമായി രംഗത്ത് വന്നത്. ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയര്‍ന്നുവന്ന അഴിമതി ആരോപണം ബി.ജെ.പിക്ക് തലവേദനയായിരിക്കുകയാണ്.

കാരവാന്‍ മാഗസിന്റെ ‘യെദിയൂരപ്പ ഡയറീസ്’ എന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ബിജെപി നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ആരോപണങ്ങളുമായി രംഗത്ത് വന്നത്. കര്‍ണ്ണാടകത്തില്‍ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി യെദിയൂരപ്പ 1800 കോടി രൂപ നേതാക്കള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. എല്‍കെ അദ്വാനിക്ക് 50 കോടി, രാജ്‌നാഥ് സിങ് 100 കോടി, നിതിന്‍ ഗഡ്കരി 150 കോടി, മുരളി മനോഹര്‍ ജോഷി 50 കോടി, ജഡ്ജിമാര്‍ക്ക് 250 കോടി, അഭിഭാഷകര്‍ക്ക് (കേസിനുളള ഫീസ്) 50 കോടി, അരുണ്‍ ജയ്റ്റ്‌ലി 150 കോടി, നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി, ബിജെപി ദേശീയ കമ്മിറ്റിക്ക് 1000 കോടി എന്നിങ്ങനെയാണ് യെദിയൂരപ്പ നല്‍കിയിരിക്കുന്നത്.

യെദിയൂരപ്പയുടെ കൈപ്പടയിലുളളതാണ് ഡയറിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ‘ഇത് സത്യമാണോ അല്ല കളളമാണോ? യെദിയൂരപ്പയുടെ ഒപ്പിട്ടുളള ഈ ഡയറിക്കുറിപ്പ് 2017 മുതല്‍ ആദായ നികുതി വകുപ്പിന്റെ കൈവശമായിരുന്നു. അങ്ങിനെയെങ്കില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിയും ബിജെപിയും ഈ കാര്യം അന്വേഷിക്കാതിരുന്നത്?’ സുരജ്‌വാല ചോദിക്കുന്നു. കര്‍ണ്ണാടകത്തില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു ബിഎസ് യെദിയൂരപ്പ.

chandrika: