X
    Categories: indiaNews

ബാലറ്റ് പേപ്പര്‍ വരട്ടെ, അപ്പോള്‍ മനസിലാകും ബിജെപിക്ക് അവരുടെ യോഗ്യത; കോണ്‍ഗ്രസ് വക്താവ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വന്നാല്‍ ബിജെപിക്ക് അവരുടെ യോഗ്യത മനസിലാകുമെന്ന് കോണ്‍ഗ്രസ് നേതാവ് സാജന്‍ സിങ് വര്‍മ. ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ കൃത്രിമത്വം നടത്തിയാണ് ബിജെപി അധികാരത്തിലെത്തിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ബാലറ്റ് പേപ്പര്‍ വീണ്ടും വന്നാല്‍ ബിജെപിക്ക് അവരുടെ യോഗ്യത മനസിലാകും.

സാധാരണ ഗതിയില്‍ ഇത്തരം വിമര്‍ശനം താന്‍ നടത്താറില്ല. എന്നാല്‍ ബിഹാറിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണുമ്പോള്‍ സംശയം തോന്നുന്നു. മധ്യപ്രദേശില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു ബിഹാറില്‍ തേജസ്വിയാദവിനൊപ്പവും. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ ബാലറ്റിലൂടെ മാത്രം നടത്തണമെന്നും സാജന്‍ സിങ് വര്‍മ ആവശ്യപ്പെട്ടു.

വികസിത രാജ്യങ്ങള്‍ വരെ ഇവിഎം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് തിരിച്ചെത്തി. എന്നിട്ടും ഇന്ത്യയിലുപയോഗിക്കുന്നത് ഇവിഎം ആണ്. വോട്ടിങ് മെഷിനില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

web desk 1: