ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ബിജെപിക്ക് വലിയ തിരിച്ചടി. ഇപ്പോള്‍ പുറത്തുവരുന്ന ഫലങ്ങള്‍ അനുസരിച്ച് കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡ്യ മുന്നണി വലിയ വിജയത്തിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. കശ്മീരിലെ ജനത ബിജെപിയെ തള്ളി കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള ബിജെപി നിലപാടിനെതിരെ ജനം വിധിയെഴുതിയെന്ന ഉത്തരമാണ് ഈ ഇലക്ഷന്‍ ലീഡ് കാണിക്കുന്നത്.
കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് സിപിഎമ്മിന്റെ തരിഗാമിയുടെ മുന്നേറ്റം ബിജെപിക്ക് വലിയ തിരിച്ചടി നല്‍കും. 47 സീറ്റിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യ (ഇന്‍ഡ്യ മുന്നണി) മുന്നേറ്റം. ഒരു ഘട്ടത്തില്‍ ബിജെപിക്കൊപ്പം നിന്ന് സര്‍ക്കാര്‍ രൂപീകരിച്ച പിഡിപിക്കും ഇത്തവണ കശ്മീരില്‍ കാലിടറി.