ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള മൂന്നാം മുന്നണി സാധ്യമല്ലെന്ന് എന്‍.സി.പി തലവന്‍ ശരത് പവാര്‍. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തിയുള്ള മുന്നണിക്കു മാത്രമേ പ്രസക്തിയുള്ളൂ- പവാര്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി പ്രതിപക്ഷ ഐക്യമെന്ന ആവശ്യവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയും പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.