X

ദില്ലിയിലും ഹരിയാനയിലും ആംആദ്മി-കോണ്‍ഗ്രസ് സഖ്യം

ന്യൂഡല്‍ഹി: നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞടുപ്പ് ധാരണയിലെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കളോട് ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തെ പറ്റി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യത്തിലെത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ബദ്ധവൈരികള്‍ മുഖ്യ രാഷ്ട്രീയ ശത്രുവായ ബിജെപിക്കെതിരെ ഒരുമിച്ച് പോരാടാന്‍ തീരുമാനിച്ചതിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. നേരത്തെ ഇരു പാര്‍ട്ടികളും സഖ്യസാധ്യതകള്‍ നിഷേധിച്ചിരുന്നു. ആംആദ്മി പാര്‍ട്ടി സഖ്യത്തിനുള്ള സന്നദ്ധത അറിയിച്ചെങ്കിലും ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കള്‍ സഖ്യം വേണ്ട എന്ന നിലപാടിലായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടലിന് പിന്നാലെയാണ് വീണ്ടും സഖ്യസാധ്യതകള്‍ ഉരുത്തിരിഞ്ഞു വന്നത്. കോണ്‍ഗ്രസ് മൂന്ന് സീറ്റിലും ആംആദ്മി പാര്‍ട്ടി നാല് സീറ്റിലുമായിരിക്കും ഡല്‍ഹിയില്‍ മല്‍സരിക്കുക. ചാന്ദ്‌നിചൗക്ക്, ന്യൂഡല്‍ഹി, ഉത്തര-പശ്ചിമ ഡല്‍ഹി എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സ്ഥാനാര്ത്ഥികളെ നിര്‍ത്തുക എന്നാണ് വിലയിരുത്തപ്പെടുന്നത്. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാദീക്ഷിത് പൊതുതെരഞ്ഞടുപ്പില്‍ മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഹരിയാനയില്‍ ആകെയുള്ള പത്ത് സീറ്റുകളില്‍ ഒന്‍പതില്‍ കോണ്‍ഗ്രസും ഒന്നില്‍ ആംആദ്മി പര്‍ട്ടിയുമാണ് മല്‍സരിക്കുക.

web desk 1: