ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ഇ ഡി ഓഫീസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. രാഹുല്‍ഗാന്ധി എംപി യെ തുടര്‍ച്ചയായി മൂന്നാം ദിവസവും ഇ ഡി ചോദ്യം ചെയ്യാന്‍ നില്‍ക്കവേയാണ് കോണ്‍ഗ്രസ് പ്രതിഷേധം അരങ്ങേറിയത്.
എഐസിസി ആസ്ഥാനത്തിനു മുന്‍പിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡല്‍ഹി പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹി പോലീസ് മര്‍ദ്ദിച്ചു. പ്രതിഷേധത്തിനിടെ മര്‍ദ്ദനമേറ്റ ജെബി മേത്തര്‍ എംപി കുഴഞ്ഞുവീണു.
കഴിഞ്ഞ രണ്ടു ദിവസവും ഇഡി ചോദ്യം ചെയ്യുന്നതിന് രാഹുല്‍ ഹാജരായിരുന്നു. രണ്ടു ദിവസങ്ങളിലായി 20 മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്തത്.