മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കെല്ലപ്പെട്ട കുക്കി വിഭാഗത്തില്‍പ്പെട്ടയാളുകളുടെ സംസ്‌കാര ചടങ്ങ് ഹൈക്കോടതി തടഞ്ഞു. തത്സ്ഥിതി തുടരാനാണ് നിര്‍ദേശം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്റര്‍നാഷണല്‍ മെയ്‌തേയ് ഫോറം നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെട്ട മണിപ്പൂര്‍ ഹൈക്കോടതി, സംസ്‌ക്കാരം നടത്തേണ്ട സ്ഥലത്തില്‍ സമവായം ഉണ്ടാക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തത്ക്കാലം സംസരിക്കാതെ തല്‍സ്ഥിതി തുടരാനാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ നിര്‍ദേശം. ഒരാഴ്ചത്തേക്കാണ് സംസ്‌ക്കാരം തടഞ്ഞത്.
രാവിലെ കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസിന്റെ വസതിക്കു മുമ്പില്‍ ഇരു വിഭാഗങ്ങളും തടിച്ചുകൂടിയിരുന്നു. കൂട്ടസംസ്‌കാരം നടക്കുന്ന ചുരാചന്ദ്പുര്‍ ബിഷ്ണുപുര്‍ അതിര്‍ത്തിഗ്രാമമായ തൗബംഗ തങ്ങളുടെതാണെന്ന് മെയ്തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെയാണ് സംഘര്‍ഷ സാഹചര്യം രൂപപ്പെട്ടത്. കുക്കി വിഭാഗം നിലപാടെടുത്തതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടലുണ്ടായത്.പ്രദേശത്ത് പൊലീസിനെയും അസം റൈഫിള്‍സിനെയും വിന്യസിച്ചു.സംസ്‌കാര ചടങ്ങ് നടത്താന്‍ നിശ്ചയിച്ച സ്ഥലം ശ്മശാനം ആക്കാനുള്ള ആലോചനയിലാണ് ആഭ്യന്തരമന്ത്രാലയം. കൂട്ടസംസ്‌കാരം 7 ദിവസം കൂടി നീട്ടിവയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി ഐടിഎല്‍എഫ് അറിയിച്ചു.