നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്. സംഘര്‍ഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ പ്രതി അനാവശ്യമായി സ്പര്‍ശിച്ചതായാണ് എഫ്.ഐ.ആര്‍. ഗണേശ്‌പേത്ത് പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കല്ലറയെ ചൊല്ലിയായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതി അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതായും മോശമായി പെരുമാറിയതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിയെ തിരിച്ചറിയുകയോ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന വിവരങ്ങളൊന്നുമില്ല. പ്രദേശത്തെ സംഘര്‍ഷബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. 11 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ നിലവിലുണ്ട്.