സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. എടക്കര പാലേമാടില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പൊതുസ്ഥലത്ത് ഏറ്റുമുട്ടിയതിന് എടക്കര പോലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പാലേമാട് വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി, എടക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ഇന്നലെ തെരുവില്‍ സംഘര്‍ഷമുണ്ടാക്കിയത്.
നവാഗതരെ വരവേല്‍ക്കാന്‍ എടക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പുതിയ പതാക തയാറാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതേ മാതൃകയില്‍ പാലേമാട് വിവേകാനന്ദ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പതാകയുണ്ടാക്കി. ഇതു ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്.
വ്യാഴാഴ്ച എടക്കര സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പാലേമാട് സ്‌കൂളിന് മുന്നിലെത്തി പുതിയതായി തയാറാക്കിയ പതാക വീശിയിരുന്നു. ഇതുനേരിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായി പാലേമാട്ടെ വിദ്യാര്‍ത്ഥികള്‍ ഇന്നലെ എടക്കര സ്‌കൂളിന് മുന്നിലെത്തി ഇതേ രീതിയിലുള്ള പതാക വീശിയതോടെയാണ് കടുത്ത ഏറ്റുമുട്ടലിന് കാരണമായത്. വിവരമറിഞ്ഞ് എടക്കര പൊലീസ് ഇടപെടുകയായിരുന്നു.