X

കൊണ്ടോട്ടി സ്വദേശിക്ക് വീണ്ടും അമേരിക്കന്‍ പേറ്റന്റ്‌

കൊണ്ടോട്ടി :നെറ്റ്വര്‍ക്കുകളില്‍ സ്ട്രീമിങ് സാധ്യമാക്കാന്‍ പ്രോക്‌സി റിലേ സൊല്യൂ ഷന്‍ കൊണ്ടുവന്നതിന് കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി പറശ്ശീരി ഹുസൈന്‍ അഹമ്മദിന് അമേരിക്കന്‍ പേറ്റന്റ്. വീഡിയോ സ്ട്രീമിങ് ചെയ്യുമ്പോള്‍ ചില സര്‍വീസ് സ്ഥാപനങ്ങള്‍ അവരുടെ ഫയര്‍വാള്‍ സെക്യൂരിറ്റിയുടെ ഭാഗമായി സ്ട്രീമിങ് ഡാറ്റ പാക്കറ്റുകള്‍ ബ്ലോക്ക് ചെയ്യും. അങ്ങനെയുള്ള നെറ്റ്വര്‍ക്കു കളില്‍ സ്ട്രീമിങ് സാധ്യമാക്കാന്‍ ഒരു പ്രോക്‌സി റിലേ സൊല്യൂഷന്‍ കൊണ്ടു വന്നതിനാണ് പേറ്റന്റ് .

സ്ട്രീമിങ് ഡാറ്റ ഈ പ്രോക്‌സി റിലേ മുഖാന്തിരം കസ്റ്റമറുടെ മൊബൈലില്‍ എത്തുന്നു. പ്രോക്‌സി റിലേ സര്‍വീസ് സ്റ്റാന്‍ഡേര്‍ഡ് സെര്‍വര്‍ പോര്‍ട്ടില്‍ വര്‍ക് ചെയ്യുന്നത് കൊണ്ട് നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ ഒന്നും ഡാറ്റ ബ്ലോക്ക് ചെയ്യുന്നില്ല. ഈ സംവിധാനമാണ് ഹുസൈന്‍ വികസിപ്പിച്ചത്. 2019 ല്‍ ഫീല്‍ഡ് ഓഫ് വ്യൂ ടെക്നോളജി വികസിപ്പിച്ചതിനും അമേരിക്കന്‍ പേറ്റന്റ് ലഭിച്ചിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ ഹുസൈന്‍ അഹ്മദ് ഇപ്പോള്‍ തൃശൂര്‍ എഞ്ചിനീറിങ് കോളജില്‍ അസിസ്റ്റന്റ് പ്രഫസര്‍ ആണ്. മുതവല്ലൂര്‍ പരേതനായ ജബ്ബാര്‍ മുസ്‌ലിയാര്‍, മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റഫ്ന പള്ളിപറമ്പന്‍.

webdesk11: