X

‘പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക്’ അനുശോചനം നേര്‍ന്ന് ‘എയറിലായി’; ഒടുവില്‍ പോസ്റ്റ് മുക്കി രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ ഇല്ലാത്ത പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം നേര്‍ന്ന് ‘എയറിലായി’ കേന്ദ്ര മന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ”കേരളത്തിലെ പ്രളയത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഖമുണ്ടെന്നാണ്,” രാജീവ് ചന്ദ്രശേഖര്‍ എക്സിലും ഫേസ്ബുക്കിലും കുറിച്ചത്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍ പെട്ടവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എഴുതി.

മഴ കാരണം റോഡ് മുങ്ങി ഗതാഗത തടസമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളും മറ്റു നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും എവിടെയും പ്രളയമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

രാജീവ് ചന്ദ്രശേഖരന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ ട്രോളായി പ്രചരിച്ചതോടെ പോസ്റ്റിനു താഴെ പരിഹാസ കമന്റുകള്‍ നിറഞ്ഞു. രണ്ടുമണിക്കൂറിനുശേഷം കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു.

webdesk13: