X

പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിനെതിരായ ആര്‍.എസ്.എസ് ആക്രമണം അപലപനീയം: വിഡി സതീശന്‍

തിരുവനന്തപുരം- പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ കെ.പി ഹാഷിമിനെതിരായ ആര്‍.എസ്.എസ് ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രകോപനം ഒന്നുമില്ലാതെയാണ് ഹാഷിമിനെ ആര്‍.എസ്.എസ് ഗുണ്ടകള്‍ ആക്രമിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ അക്രമം കൊണ്ട് നേരിടാന്‍ ആര്‍.എസ്.എസ് ശ്രമിച്ചാല്‍ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി പ്രതിരോധിക്കുമെന്ന് വിഡി സതീശന്‍ അറിയിച്ചു.

പാനൂര്‍ മേഖലയില്‍ കഴിഞ്ഞ കുറച്ചു നാളായി ആര്‍.എസ്.എസ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. ഇത് സംബന്ധിച്ച് പലവട്ടം പരാതിപ്പെട്ടിട്ടും പോലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഗുണ്ടകള്‍ക്ക് സൗകര്യമാകുന്നത്. ഫാസിസ്റ്റ് പ്രവര്‍ത്തികളിലൂടെ നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഇവരുടെ ശ്രമം. ക്രിമിനലുകളെ സംരക്ഷിക്കാനാണ് പോലിസ് ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി.

webdesk13: