റീബില്‍ഡ് കേരളപദ്ധതിയില്‍ പണിയുന്ന തൂണിന് കമ്പിക്ക് പകരം ഇട്ടിരിക്കുന്നത് വിറക് കഷണം. ഇത് കണ്ടെത്തിയതിനെതുടര്‍ന്ന് നാട്ടുകാര്‍ പണി നിര്‍ത്തിവെപ്പിച്ചു. പത്തനംതിട്ട റാന്നിയില്‍ പഴവങ്ങാടി വലിയപറമ്പില്‍ ബണ്ടുപാലത്തിന്റെ തൂണിലാണിത് കണ്ടെത്തിയത്. ലോകത്തുതന്നെ ആദ്യത്തെ പരീക്ഷണമാണിത് ! ലോകത്ത് ഇതാദ്യമായാണ് കമ്പിക്ക് പകരം വിറകുകഷണം വെച്ചതായി കണ്ടെത്തുന്നത്. നേരത്തെ തയ്യാറാക്കിയ കോണ്‍ക്രീറ്റ് തൂണുകളായതിനാല്‍ പണിസ്ഥലത്തുനിന്ന് യാദൃശ്ചികമായാണ ്കണ്ടെടുത്തത്. പണി ഏറ്റെടുത്തിരിക്കുന്ന കരാറുകാരന് പാര്‍ട്ടിബന്ധമുണ്ടെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പാലം പോലുള്ള അതീവസുരക്ഷ വേണ്ടിടത്ത് ഇത്തരത്തില്‍ അഴിമതി നടന്നതിനെതിരെ നടപടിയെന്തെന്‌ന് ഇതുവരെയും പൊതുമരാമത്തുമന്ത്രി റിയാസ് വ്യക്തമാക്കിയിട്ടില്ല.
തൂണിന് കമ്പിക്ക് പകരം ഇട്ടിരിക്കുന്നത് വിറക് കഷണം; നാട്ടുകാര്‍ പണി നിര്‍ത്തിവെപ്പിച്ചു
Tags: bridgeCORRUPTION