X
    Categories: AutoMore

ബാറ്ററിയില്‍ തീപ്പിടുത്തം; കോന എസ്‌യുവികളെ തിരിച്ചുവിളിക്കുമെന്ന് ഹ്യുണ്ടായ്

സിയോള്‍: വൈദ്യുത വാഹനങ്ങളെ സംബന്ധിച്ച സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് കോന എസ്.യു.വികളെ തിരിച്ചുവിളിക്കുമെന്ന് ഹ്യുണ്ടായ് അറിയിച്ചു. വാഹനത്തിലെ ബാറ്ററി പാക്കിന് തീപിടിച്ചതായി നിരവധിയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് വന്നതിനെതുടര്‍ന്നാണ് നടപടി. 2017 സെപ്റ്റംബറിനും 2020 മാര്‍ച്ചിനുമിടയില്‍ നിര്‍മിച്ച 77,000 കോനകളെയാണ് തിരിച്ചുവിളിക്കുന്നത്.

അമേരിക്കയിലെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന് തിരിച്ചുവിളിക്കല്‍ നോട്ടീസ് സമര്‍പ്പിക്കാനുള്ള നടപടി അവസാനഘട്ടത്തിലാണെന്നും ലോകമെമ്പാടും വാഹനം തിരിച്ചുവിളിക്കുന്നത് ആലോചിക്കുന്നതായും ഹ്യൂണ്ടായ് അധികൃതര്‍ അറിയിച്ചു. 2019 ല്‍ കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 16 ഓളം കോന ഇവികള്‍ ആഗോളതലത്തില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്‍ജിയാണ് കോനക്കുവേണ്ട ബാറ്ററികള്‍ നിര്‍മിച്ച് നല്‍കുന്നത്. തീപിടിത്തത്തിന്റെ കാരണം ഹ്യൂണ്ടായുമായി ചേര്‍ന്ന് സംയുക്തമായി അന്വേഷിച്ചുവരികയാണെന്ന് എല്‍ജി പറഞ്ഞു.

ദക്ഷിണ കൊറിയയില്‍ മാത്രം 25,564 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ബാറ്ററി തകരാര്‍ കാരണം കഴിഞ്ഞ വര്‍ഷം ഷാങ്ഹായിലെ പാര്‍ക്കിങ് സ്ഥലത്ത് ടെസ്‌ല മോഡല്‍ എസിന് തീ പിടിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതേ മോഡലിന് ഹോങ്കോങ്ങിലും തീ പിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Test User: