തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്‌ഡോണ്‍ ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പൊതു പരിപാടികളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്.
തലസ്ഥാനനഗരമായ ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. ഇന്നലെ സംസ്ഥാനത്ത് 2731 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഒമിക്രോണ്‍ രോഗബാധിതര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരണമെന്നും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് എന്നും ആരോഗ്യവകുപ്പ് പറയുന്നു.