കോഴിക്കോട് : സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റിയുടെ തീരുമാന പ്രകാരം നടന്നു വരുന്ന ചന്ദ്രിക വാർഷിക ക്യാമ്പയിൻ ഡിസമ്പർ 25 നകം പൂർത്തിയാക്കി വരിക്കാരുടെ ലിസ്റ്റും തുകയും ചന്ദ്രിക ഓഫീസുകളിൽ എത്തിക്കണമെന്ന് സംസ്ഥാന മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം അദ്യർത്ഥിച്ചു.
വരിസംഖ്യാ കാലാവധി അവസാനിച്ച മുഴുവൻ വരിക്കാരുടെയും വരിസംഖ്യ പുതുക്കി തുടർന്നും വരിക്കാരാക്കുന്നതിന് ശാഖാ , പഞ്ചായത്ത് കമ്മിറ്റികൾ ശ്രദ്ധിക്കണം. പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിനിൽ വരിക്കാരായ മുഴുവൻ കൗൺസിലർമാരും വരിസംഖ്യ പുതുക്കി, പാർട്ടി കൗൺസിലർമാർ ചന്ദ്രിക വാർഷിക വരിക്കാരായിരിക്കണമെന്ന തീരുമാനം പാലിക്കുകയും, ശാഖാ , പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മറ്റികൾ, പോഷക ഘടകങ്ങൾ, സർവീസ് സംഘടനകൾ എന്നിവർക്ക് നിശ്ചയിച്ച ക്വാട്ട പൂർത്തിയാക്കുകയും വേണം. ഇതിന്റെ ജില്ലാ തല റിപ്പോർട്ട് നിരീക്ഷകൻമാരായി നിയമിച്ചിട്ടുള്ള എം.എൽ.എ. മാർ സംസ്ഥാന കമ്മിറ്റിക്ക് കൈമാറണം.
നവതി ആഘോഷിക്കുന്ന ചന്ദ്രികയുടെ ക്യാമ്പയിൻ വൻ വിജയമാക്കുന്നതിൽ പാർട്ടിയുടെ മുഴുവൻ ഘടകങ്ങളും രംഗത്തിറങ്ങണമെന്നും പി.എം.എ. സലാം ആവശ്യപ്പെട്ടു.