തൃശൂര്‍: കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയെ വീട്ടുമുറ്റത്ത് നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. അന്തിക്കാട് സ്വദേശി ആരോമല്‍ രാജാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. രാവിലെ വീട്ടുമുറ്റത്ത് കാറുമായി എത്തിയ ആരോമല്‍ ബലംപ്രയോഗിച്ച് തട്ടികൊണ്ട് പോയെന്നാണ് യുവതി നല്കിയ പരാതി. പിറ്റേന്ന് രാവിലെ തൃശൂര്‍ നഗരത്തില്‍ ഇറക്കിവിടുകയായിരുന്നു.
യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്കി. രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തട്ടിക്കൊണ്ട് പോകാന്‍ കാര്‍ തരപ്പെടുത്തി നല്കിയ ഷെറിന് എന്നയാളെ പോലീസ് പിടികൂടി. തട്ടിക്കൊണ്ട് പോയ ആരോമല്‍ തന്നെ നേരത്തേ ശല്യം ചെയ്തിട്ടുണ്ടെന്നും സ്കൂള്‍ പഠനകാലത്ത് സഹപാഠിയായിരുന്നന്നെന്നും യുവതി പറഞ്ഞു.