തിരുവനന്തപുരത്ത് പൊലീസ് യുവാവിനെ അകാരണമായി മര്‍ദിച്ചതായി പരാതി. ഉത്സവ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ മംഗലപുരം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം മുരിക്കുംപുഴ സ്വദേശി ഷിബുവിനെ മര്‍ദിച്ചതായാണ് പരാതി.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിബുവിന്റെ മക്കളുടെയും ഭാര്യയുടെയും മുന്നില്‍വെച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിബു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.