നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍നിന്ന് ചേര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനുള്ള അനുമതി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി.
നടിയെ ആക്രമിച്ച നിന്ന് ദൃശ്യങ്ങള്‍ 2018ല്‍ കോടതിയുടെ കൈവശമുണ്ടായിരുന്നു. ആ സമയത്ത് മെമ്മറികാര്‍ഡില്‍ ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയിരുന്നു. വിദഗ്ധ പരിശോധനയിലാണ് ഈ സംഭവം കണ്ടെത്തിയിരുന്നത്. ഇതോടെയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി അന്വേഷണ സംഘം നിഗമനത്തിലെത്തിയത്. തുടര്‍ന്ന് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി.
അതേസമയം ദിലീപിന്റെ കൈവശം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എത്തിയെന്നും ഈ ദൃശ്യങ്ങള്‍ കണ്ടതായും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു.