കര്‍ണാടകയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

കര്‍ണാടകയില്‍ വരാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥി ദേവു നായക് എന്നയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ദേവു നായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിജെപി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാളാണിയാള്‍. ബെല്ലാരി മണ്ഡലത്തില്‍ നിന്നാണ് ദേവു നായക് മത്സരിക്കാനൊരുങ്ങുന്നത്.

ബെല്ലാരി ജില്ലയിലെ സിരുഗുപ്പ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം. ദേവു നായക് കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കണ്ണുകെട്ടി, വായ മൂടിക്കെട്ടി, ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ദേവു നായക്കിനെ ഒരു സ്ത്രീ സഹായിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

webdesk18:
whatsapp
line