തലശ്ശേരിയില്‍ രോഗി വനിത ഡോക്ടറെ മര്‍ദിച്ചതായി പരാതി

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പാറപ്രം സ്വദേശി മഹേഷിനെയാണ് അറസ്റ്റു ചെയ്തത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്.

അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതാണ് മഹേഷിനെ വനിത ഡോക്ടറായ ഡോ. അമൃത രാഗിയെ മര്‍ദിച്ചത്. ഭാര്യയും മകളുമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. പരിശോധനക്കിടെ നെഞ്ചില്‍ അമര്‍ത്തിയപ്പോള്‍ കൈവീശി അടിക്കുകയായിരുന്നു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മഹേഷ് മദ്യപിച്ചിരുന്നുവെന്നും ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

 

 

webdesk14:
whatsapp
line