തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ തട്ടി കൊണ്ടു പോയതായി പരാതി. മംഗലപുരം ഇടവിളാകം സ്വദേശി ആഷിക്കിനെയാണ് നാലംഗ സംഘം വീട്ടില്‍ നിന്ന് ബലമായി കാറില്‍ കയറ്റി കൊണ്ടു പോയത്. സംഭവത്തില്‍ കുടുംബം മംഗലപുരം പോലീസില്‍ പരാതി നല്‍കി.
ഇന്ന് രാത്രിയിലാണ് പത്താംക്ലാസുകാരനായ ആഷിക്കിനെ നാലംഗ സംഘം കാറില്‍ക്കയറ്റി കടന്നത്. വാഹനം ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് പോയതായാണ് വിവരം. ഇതിനുമുന്‍പും ഒരു സംഘം ആഷിഖിനെ കാറില്‍ ബലമായി പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.