തലശ്ശേരി: നഗരത്തിലെ തിരുമ്മല്‍, ഉഴിച്ചില്‍ കേന്ദ്രത്തില്‍ ലൈംഗിക പീഡനം നടന്നതായി പരാതി. വിധേയയാകാന്‍ വിസമ്മതിച്ച് ചെറുത്തു നിന്ന തെറാപ്പിസ്റ്റായ ജീവനക്കാരിയെ താമസ സ്ഥലത്തെ മുറിയില്‍ പൂട്ടിയിട്ടു ഭീഷണിപ്പെടുത്തി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ജീവനക്കാരിയെ മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മസാജ് കേന്ദ്രത്തിന്റെ മാനേജരെയും, ഇടപാടുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി ലോഗന്‍സ് റോഡില്‍ ഡാലിയ ആര്‍ക്കേഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ലോട്ടസ് സ്പാ എന്ന മസാജ് കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം സന്ധ്യയോടെയായിരുന്നു പീഡനം.
ഇവിടെ അടുത്തിടെ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിനിയായ 45 കാരിയെയാണ് മാനേജരുടെ ഒത്താശയോടെ ഇടപാടുകാരന്‍ ഉപദ്രവിച്ചത്. തെറാപ്പിസ്റ്റ് എതിര്‍ത്ത തോടെ മാനേജറും ചെമ്പ്ര സ്വദേശിയായ ഇടപാടുകാരനും ഇടഞ്ഞു. യുവതി വാടകക്ക് താമസിക്കുന്ന റെയില്‍വെ സ്‌റ്റേഷനടുത്തുള്ള മുറിയിലെത്തി രാത്രിയില്‍ വഴക്കിട്ടു ഭീഷണിപ്പെടുത്തി. പിന്നെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു.