X

ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന് പരാതി; നിര്‍മല സീതാരാമനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയെന്ന പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ബെംഗളൂരു കോടതിയാണ് നിര്‍മല സീതാരാമനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ബെംഗളൂരു കോടതിയുടെ ഉത്തരവ്.

ഇലക്ടററല്‍ ബോണ്ടിലൂടെ പണം തട്ടിയെന്ന് ആരോപിച്ച് നിര്‍മലയ്ക്കും മറ്റു അഞ്ചുപേര്‍ക്കും എതിരെ പരാതിയുമായി ജെ.എസ്.പിയിലെ ആദര്‍ശ് അയ്യര്‍ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എന്നത് തന്ത്രമാക്കിമാറ്റി ആയിരക്കണക്കിന് ബോണ്ടുകള്‍ വാങ്ങാന്‍ കോര്‍പ്പറേറ്റുകളെ നിര്‍ബന്ധിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. നിര്‍മല സീതാരാമനും മറ്റു ബിജെപി നേതാക്കളും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അനധികൃത ഫണ്ട് ശേഖരിക്കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

കോടതി ഉത്തരവിനുപിന്നാലെ നിര്‍മല സീതാരാമന്‍ രാജിവെക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

 

 

webdesk17: