X

കെപിസിസി പ്രസിഡന്റിനെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ഡിജിപിക്ക് പരാതി നല്‍കി.

കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എ.എസ്. ഐ ) ശശിധരന്‍ കെ.പി കക്കറ എന്ന ഉദ്യോഗസ്ഥനാണ് സമൂഹമാധ്യമങ്ങളില്‍ കെപിസിസി പ്രസിഡന്റിന് എതിരായി പോസ്റ്റിട്ടത്. രാഷ്ട്രീയ ചായ്വുള്ളതും പൊതുജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ് കമന്റെന്നും സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സര്‍വീസ് ചട്ടമെന്നും പരാതിയില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടി. പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ നടപടിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അതിനെതിരെ കര്‍ശനമായ നടപടി ഉണ്ടാകണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

webdesk11: