കോഴിക്കോട്: ശാസ്ത്രജ്ഞനും പത്മഭൂഷണ്‍ ജേതാവുമായ നമ്പി നാരായണനെതിരെ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കേയിലാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് സെന്‍കുമാറിന്റെ പരാമര്‍ശമെന്ന് പരാതിയില്‍ പറയുന്നു.
പത്മഭൂഷണ്‍ പുരസ്‌കാരത്തിന് നമ്പി നാരായാണന്‍ നല്‍കിയ സംഭാവന എന്താണെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണമെന്ന് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും സെന്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. സമിതി റിപ്പോര്‍ട്ട് നല്‍കുന്നതു വരെ നനമ്പി നാരായണന്‍ സംശയത്തിന്റെ നിഴലിലാണെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദക്കും ഗോവിന്ദച്ചാമിക്കും വരെ അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ടി.പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.