മുസ്ലിം സമുദായത്തിനെതിര ആക്രമത്തിന് ആഹ്വാനം നല്‍കിയ ബിജെ.പി എംപിക്കെതിരെ പരാതി. ബംഗളുരു സൗത്ത് എം.പി തേജസ്വി സൂര്യക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
സമൂഹത്തിലെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കാമ്പയിന്‍ എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് സ്പീച്ച് ആണ് എം.പിക്കെതിരെ അള്‍സൂര്‍ ഗേറ്റ് പൊലീസ് സ്റ്റേഷനിലും തെരഞ്ഞെടുപ്പ് കമീഷനും പരാതിനല്‍കിയത്. തേജസ്വി സൂര്യക്ക് പുറമെ, ബംഗളുരു സെന്‍ട്രല്‍ എം.പി പി.സി മോഹന്‍, ശോഭകരന്ദലാജെ എന്നിവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പ്രസ്താവനയാണ് തേജസ്വിയുടെതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സിദ്ധനഹള്ളി നാഗരഥ് പേട്ടില്‍ ജുമാമസ്ജിദ് റോഡില്‍ കടയുടമക്ക് മര്‍ദ്ദനമേറ്റ കേസില്‍ പ്രതിഷേധത്തിനെത്തിയ ബി.ജെ.പി എംപിമാര്‍ സംഭവം സമുദായവത്കരിക്കുകയും മതവികാരം ഇളക്കിവിടുകയും ചെയ്തിരുന്നു.