കൂട്ടുകാരുമായി മത്സരിച്ച് 45 അയണ്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. ഊട്ടിയിലെ ഉദഗാമണ്ഡലം മുന്‍സിപ്പല്‍ ഉര്‍ദുമിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജൈബ ഫാത്തിമ (13)ആണ് മരിച്ചത്. മറ്റു അഞ്ചു വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്.
തിങ്കളാഴ്ചയാണ് വിദ്യാര്‍ഥികള്‍ മത്സരിച്ച് അയണ്‍ ഗുളികകള്‍ കഴിച്ചത്. സംഭവദിവസം പ്രധാന അധ്യാപകന്റെ മുറിയില്‍ സൂക്ഷിച്ച ഗുളികകള്‍ കുട്ടികള്‍ എടുത്തു കഴിക്കുകയായിരുന്നു. ആരാണ് കൂടുതല്‍ കഴിക്കുക എന്ന് ബെറ്റ് വെച്ചിരുന്നു. കൂടുതല്‍ കഴിച്ചത് ഫാത്തിമയായിരുന്നു. മറ്റു കുട്ടികള്‍ 10 വീതം ഗുളികകള്‍ കഴിച്ചതായി പറയുന്നു.
കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടായതോടെ ഊട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് കോയമ്പത്തൂരിലേ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെനിന്ന് ചെന്നൈയിലേക്ക് നിര്‍ദേശിക്കുകയും ചെന്നൈ പോകുംവഴി ആരോഗ്യ അവസ്ഥ മോശമായതോടെ സേലത്തെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരിച്ച കുട്ടിയുടെ കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായ അവസ്ഥയിലായിരുന്നു.
മറ്റു കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച കുട്ടിയുടെ മാതാവ് ഇതേ സ്‌കൂളില്‍ അധ്യാപകയാണ്.
മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍ മൂന്നുലക്ഷം രൂപ ആശ്വാസ ദിനം പ്രഖ്യാപിച്ചു. ചികിത്സയിലിരിക്കുന്ന കുട്ടികള്‍ക്ക് ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.