X

റെയില്‍വെ ഉള്‍പ്പെടെയുള്ള മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

റെയില്‍വേ അടക്കമുള്ള മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 55 വയസ്സു പൂര്‍ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമര്‍പ്പിക്കണമെന്നാണു മന്ത്രാലയം സെക്രട്ടറിമാര്‍ക്ക് കേന്ദ്ര പെഴ്‌സനെല്‍ മന്ത്രലയത്തിന്റെ നിര്‍ദേശം.

2020 ഓടെ 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരും 55 വയസ്സ് കഴിഞ്ഞവരുടെയും പട്ടികയാണ് തയ്യാറാക്കുന്നത്. ആഗസ്റ്റ് ഒമ്പതിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. റെയില്‍വേ ജീവനക്കാരുടെ എണ്ണം 10 ലക്ഷമാക്കി ചുരുക്കാനാണ് നീക്കം. നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലായാല്‍ മൂന്നു ലക്ഷം പേര്‍ നിര്‍ബന്ധിത വിരമിക്കലിന് വിധേയരാകേണ്ടി വരും

മന്ത്രാലയങ്ങള്‍ക്കു പുറമേ, പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം. മാനസികശാരീരിക്ഷക്ഷമത, ഹാജര്‍നില, കൃത്യനിഷ്ഠത തുടങ്ങിയ വിലയിരുത്തിയാവും നിര്‍ബന്ധിതവിരമിക്കല്‍.

Test User: