ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും പുതുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനം. ഈ മാസം 16 മുതല്‍ ഈ രീതി രാജ്യവ്യാപകമായി നിലവില്‍ വരും. നേരത്തെ, പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ചു നഗരങ്ങളില്‍ കഴിഞ്ഞ മാസം ഈ പദ്ധതി നടപ്പാക്കിയിരുന്നു.
കഴിഞ്ഞ മെയ് ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് അഞ്ച് നഗരങ്ങളില്‍ ദിവസേന എണ്ണവില പുതുക്കി പരീക്ഷിച്ചിരുന്നു. വിശാഖപട്ടണം, പുതുച്ചേരി, ജംഷഡ്പൂര്‍, ചണ്ഡീഗഢ്, ഉദയ്പൂര്‍ എന്നീ നഗരങ്ങളിലാണ് ഇത് നടപ്പാക്കിയത്. നിലവില്‍ രണ്ടാഴ്ച്ച കൂടുമ്പോഴാണ് രാജ്യത്ത് എണ്ണവില പുതുക്കുന്നത്. എന്നാല്‍ ആഗോളവിപണിയിലെല്ലാം എണ്ണവില ദിനംപ്രതി പുതുക്കുന്ന രീതിയാണുള്ളത്.