X
    Categories: indiaNews

സിമന്റ് വില കൂട്ടാന്‍ ഒരുങ്ങി കമ്പനികള്‍; ചാക്കിന് പത്ത് രൂപ മുതല്‍ 30 രൂപ വരെ വില ഉയര്‍ന്നേക്കും

കോഴിക്കോട് : രാജ്യത്തെ സിമന്റ് കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ചാക്കിന് പത്ത് രൂപ മുതല്‍ 30 രൂപ വരെ വില വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഒരു ചാക്ക് സിമന്റിന് മൂന്ന് മുതല്‍ നാല് രൂപ വരെ വില വര്‍ധിപ്പിച്ചിരുന്നു. വീണ്ടും വില വര്‍ധനവ് ഉണ്ടാകുമെന്ന് ഡീലര്‍മാര്‍ പറയുന്നു.

2022 ഒക്‌ടോബറില്‍ ഇന്ത്യയിലെ ശരാശരി സിമന്റ് വില ഒരു ചാക്കിന് ഏകദേശം മൂന്ന് മുതല്‍ നാല് രൂപ വരെ വര്‍ധിച്ചിരുന്നു. രാജ്യത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ പ്രതിമാസം രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയും പടിഞ്ഞാറ് ഏകദേശം ഒരു ശതമാനവും വില ഉയര്‍ന്നു. അതേസമയം ഇന്ത്യയിലെ വടക്കന്‍, മധ്യ മേഖലകളില്‍ വിലയില്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി. മണ്‍സൂണും ഉത്സവ അവധികളും തൊഴിലാളി ക്ഷാമവും രാജ്യത്തെ സിമന്റിന്റെ ആവശ്യകതയെ വര്‍ധിപ്പിച്ചു. നിര്‍മ്മാണ സീസണ്‍ ആയതോടെ വരും ആഴ്ചകളില്‍ സിമന്റിന്റെ ആവശ്യകത വര്‍ധിക്കാന്‍ ഇടയുണ്ട്.

നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലയളവില്‍ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാധാരണ നടക്കാറുണ്ട്.്അതേസമയം സിമന്റിന്റെയും കമ്പി ഉള്‍പ്പെടെയുള്ള മറ്റ് സാമഗ്രികളുടെയും വില വര്‍ധിക്കുന്നത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ ചങ്കിടിപ്പേറ്റുകയാണ്.

Test User: