കൈയും കാലും തലയും വെട്ടുമെന്ന എസ്.എഫ്.ഐ മുദ്രാവാക്യം മാര്‍ക്‌സിസ്റ്റ് ഭീകരതയുടെ തുടര്‍ച്ചയാണ്. എതിര്‍ക്കുന്നവരെ കൊന്നുതള്ളുക എന്നത് അവരുടെ പ്രഖ്യാപിത നയമാണെന്നതിന് ചരിത്രം സാക്ഷി. ശത്രുക്കളെ കൊന്നൊടുക്കിയും കൂടെനിന്നവരെ പോലും ഇല്ലാതാക്കിയും വളര്‍ന്നുവന്ന സിദ്ധാന്തത്തെ പേറുന്നവര്‍ ഇങ്ങനെയൊക്കെ മുദ്രാവാക്യം വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ലോകത്ത് 120 ദശലക്ഷത്തോളം പേരെ കൊന്നൊടുക്കിയ കമ്യൂണിസം, കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊലപ്പെടുത്തിയവര്‍, സൈബീരിയന്‍ മലമടക്കുകളിലേക്ക് അനേകം പേരെ നാടുകടത്തിയവര്‍, പട്ടിണിക്കിട്ട് കൊന്നവര്‍…ആരാധ്യപുരുഷരായി കൊണ്ടാടുന്ന ലെനിന്‍, സ്റ്റാലിന്‍, ചെഗുവേര തമ്പ്രാക്കന്മാരുടെ ചോരക്കളികളുടെ കഥകളുണ്ട്. 1917 ലെ ബോള്‍ഷെവിക് വിപ്ലവാനന്തരം ക്രൂരമായ അക്രമം നടത്തിയവര്‍. ‘സെവസ്തപോളിനെ’ തൂക്കപ്പെട്ടവരുടെ നഗരമെന്ന വിശേഷണത്തിലേക്ക് മാറ്റിയവര്‍. 5 ലക്ഷം പേരെയാണ് ലെനിന്‍ കൊന്നൊടുക്കിയത്. 1922 മാര്‍ച്ച് 19 ന് പി.ബി അംഗങ്ങള്‍ക്കയച്ച കത്തില്‍ മതവിശ്വാസികളെ വര്‍ഗ ശത്രുക്കളാക്കി പരിചയപ്പെടുത്തിയ ക്രൂരന്‍. കൈയും കാലും വെട്ടി രക്തക്കളം തീര്‍ത്ത് നൃത്തം ചവിട്ടിയിരുന്നു ജോസഫ് വിസാരി നോവിച്ച് ദുഗാഷ് വിലി സ്റ്റാലിന്‍. കര്‍ഷകരെ, പാവങ്ങളെ, കമ്യൂണിസത്തെ എതിര്‍ത്തവരെ ഇല്ലാതാക്കാന്‍ ആയുധമെടുത്ത മനുഷ്യദ്രോഹി.
ക്രീമിയന്‍ തുര്‍ക്കികളെയടക്കം നാടു കടത്തി. നാസിന ദ്വീപിലേക്ക് ഭക്ഷണം പോലും നല്‍കാതെ അനേകം പേരെ ബോട്ട് കയറ്റിവിട്ട് മരണത്തിന് കൊടുത്തു. 1918-22 കാലത്ത് പതിനായിരക്കണക്കിന് അഭയാര്‍ഥികളെ കൊന്നു. 1922ല്‍ 5 മില്യണ്‍ ജനങ്ങളെ പട്ടിണിക്കിട്ട് കൊന്നു. 1937-38 കാലത്തെ ഉന്മൂലനപ്രക്രിയ എന്ന ഓമനപ്പേരിട്ട് വിളിച്ച് 7 ലക്ഷം പേരെ ഇല്ലാതാക്കി. കമ്യൂണിസ്റ്റുകള്‍ നരനായാട്ട് നടത്തി ക്യൂബ. 1959 ഓടെ കാസ്‌ട്രോ നേതൃത്വം നല്‍കുകയും അര്‍ജന്റീനയിലെ ഗറില്ലാ മേധാവി ഏര്‍ണെസ്‌റ്റോ ചെഗുവേര പിന്താങ്ങുകയും ചെയ്തിരുന്ന ഗറില്ലാ പ്രസ്ഥാനം. ഇത് ഹീറോയിസമാണ് പലര്‍ക്കും. എന്നാല്‍ സത്യം അതല്ല. തൊഴിലാളികള്‍ക്ക് ദാരുണാവസ്ഥയായിരുന്നു. അണ്ടര്‍വെയറില്‍ നിര്‍ത്തി പീഢനം. നഗ്‌നരായി ജയിലില്‍ തൊഴിലാളികള്‍ ജോലിയെടുത്തു. പല്ലു കൊണ്ട് പുല്ലു പറിപ്പിച്ചു. ബന്ധുക്കള്‍ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ കുറ്റവാളികളെ നഗ്‌നരാക്കിനിര്‍ത്തും. സ്വന്തം ഭാര്യ പീഢിപ്പിക്കപ്പെടുന്നത് ഭര്‍ത്താവിന് കാണേണ്ടിവന്നു. 1959 ലെ വിപ്ലവാനന്തരം പതിനായിരക്കണക്കിന് ആളുകള്‍ ക്യൂബയില്‍ കൊല്ലപ്പെട്ടു. 30000 പേര്‍ തുറങ്കിലടക്കപ്പെട്ടു.
Black Book of Communism എന്ന പുസ്തകമുണ്ട്. ജനാധിപത്യത്തിന്റെ കപട മുദ്രാവാക്യം വിളിക്കുന്ന എസ്.എഫ്.ഐക്കാര്‍ വായിക്കണം. അഫ്ഗാനില്‍ നിങ്ങളുടെ തമ്പുരാക്കന്മാര്‍ നടത്തിയ നരനായാട്ടിന്റെ കഥയാണത്. ഭരണകൂടം മതത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചു. ഇമാമുമാരും പണ്ഡിതരും അറസ്റ്റ് ചെയ്യപ്പെട്ടു. 1979 ജനുവരി 6 അര്‍ധരാത്രി ശിയാവിഭാഗത്തില്‍ പെട്ട മുജദ്ദിദി വിഭാഗത്തില്‍നിന്ന് 130 പേരെ പട്ടാളം കൊന്നു. അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റുകള്‍ക്ക് സോവിയറ്റിന്റെ സഹായം ലഭിച്ചിരുന്നു. 1979 മാര്‍ച്ച് മാസം, കെരാള പട്ടണത്തിലെ 1700 ഓളം വരുന്ന യുവാക്കളും കുട്ടികളും ടൗണില്‍ വിളിച്ചുവരുത്തി മെഷീന്‍ ഗണ്ണു കൊണ്ട് വെടിവെച്ചു. കാബൂളില്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് സ്ഥാപിച്ച് എത്രയോ പേരുടെ ജീവനെടുത്തു. 10 വര്‍ഷത്തോളം നീണ്ട ചെമ്പടയുടെ ഭരണം അഫ്ഗാനെ പാടെ ഇല്ലാതാക്കി. കമ്യൂണിസ്റ്റുകള്‍ ഇന്നും ആരാധിക്കുന്ന മാവോ സെതൂങ് മറ്റൊരു കൊലയാളിയായിരുന്നു. 1949 വരെ മാവോ മലനിരകളില്‍ ഗറില്ലാ അക്രമം നയിച്ചു. ഗ്രാമീണര്‍ക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തു. പക്ഷേ കമ്യൂണിസ്റ്റ് ഭരണകൂടം വന്നതോടെ എല്ലാം മറന്നു. മാവോയുടെ നിര്‍ദേശാനുസരണം കമ്യൂണിസത്തെ എതിര്‍ത്തതിന്റെ പേരില്‍ മില്യനോളം ജനങ്ങള്‍ കൊല ചെയ്യപ്പെട്ടു. കമ്യൂണിസ്റ്റ് ഭീകരതയുടെ താണ്ഡവമായിരുന്നു മാവോ കാലം.
ധാന്യങ്ങളുടെ ഉത്പാദനത്തില്‍ ലോകത്ത് മുന്‍പന്തിയില്‍ നിന്നിരുന്ന റുമാനിയ. ചൗഷസ്‌ക്യൂ കമ്യൂണിസ്റ്റ് തലവന്‍ അധികാരമുറപ്പിക്കാന്‍ ജനകീയ സമരങ്ങളെ ഒതുക്കാന്‍ 4000 പേരെ വകവരുത്തിയ നാട്. റുമാനിയന്‍ മലമടക്കുകളിലെ രക്തരക്ഷസുകളായിരുന്നു കമ്യൂണിസ്റ്റുകള്‍. ചൈനയുടെ പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉയ്ഗൂര്‍, കമ്യൂണിസ്റ്റ് വംശവെറിക്ക് ഇരയായ മറ്റൊരു നാടാണ്. 1949ല്‍ മാവോ ഭരണത്തിലേറിയ മുതല്‍ ഈ സമയം വരെ ചീഞ്ഞുനാറിയ തിയറിയുടെ പേരില്‍ കൂട്ടക്കൊലകളാണ് നടക്കുന്നത്. മതത്തെ നിരാകരിക്കുന്നു, മതപണ്ഡിതര്‍ വധിക്കപ്പെടുന്നു. യാതൊരു മുന്‍കരുതലുമില്ലാതെ ഉയ്ഗൂര്‍ പ്രദേശത്ത് ന്യൂക്ലിയര്‍ പരീക്ഷണം നടത്തി. അതോടെ നിരവധി കാന്‍സര്‍ രോഗികള്‍ ഉണ്ടായി. 1949-52 ല്‍ 2,80,000 ഉയ്ഗൂര്‍ നിവാസികള്‍ കൊല്ലപ്പെട്ടു. നാനൂരും നന്ദിഗ്രാമും മറന്നു കാണില്ല. കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ എതിര്‍ത്തതിന്റെ പേരില്‍ 10 പേരെ കൂട്ടക്കൊല ചെയ്ത നരഭോജിത്തം. 10,000 ഏക്കര്‍ കൃഷിഭൂമി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനെ എതിര്‍ത്തതിന് 14 പേര്‍ കൊന്നവരാണ് നിങ്ങള്‍. കമ്യൂണിസ്റ്റ് മാക്‌സിസ്റ്റ് ഭീകരതകള്‍ പാരമ്പര്യവും ക്രെഡിറ്റും ആയി എടുക്കുന്നവരുടെ പിന്‍മുറക്കാര്‍ ‘കൈവെട്ട് കാല്‍വെട്ട് മുദ്രാവാക്യം’ തന്നെ വിളിക്കണം. കൊടും ഭീകരവാദികളായ ലെനിന്‍, സ്റ്റാലിന്‍, ചെഗുവേരയുടെ പടങ്ങള്‍വെച്ച് ക്യാമ്പസുകളെ തരിപ്പിക്കുന്നവരുടെ വായില്‍ ഇങ്ങനെയേ വരാല്‍ പാടുള്ളൂ. കമ്യൂണിസവും മാക്‌സിസവും ഭീകരതയാണ്. എസ്.എഫ്.ഐ ആ ഭീകരതയുടെ പ്രൊഡക്ടാണ്.