ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച യശ്പാല്‍ സുവര്‍ണക്ക് ബി.ജെ.പിയുടെ പ്രത്യുപകാരം. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി സീറ്റ് നല്‍കിയാണ് യശ്പാലിനോടുള്ള സ്‌നേഹം ബി.ജെ.പി പ്രകടിപ്പിച്ചത്.
ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലാണ് വലിയ പ്രതിഷേധങ്ങള്‍ നടന്നത്. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തുടക്കമിട്ട സിറ്റിങ് എം.എല്‍.എ രഘുപതി ഭട്ടിനെ ഒഴിവാക്കിയാണ് യശ്പാലിന് ബി.ജെ.പി അവസരം നല്‍കിയത്. പാര്‍ട്ടി നടപടിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് രഘുപതി ഭട്ട് ഉന്നയിച്ചത്.