ഹരിയാനയിലെ നൂഹില്‍ വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കലാപം അയല്‍നാടുകളിലേക്ക് പടരുന്നത് കനത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്. നൂഹ് ജില്ലയില്‍ നിന്ന് നന്ദ് ഗ്രാമത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്രയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
നൂഹിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ജാഥയ്ക്ക് നേരെ കല്ലേറ് നടന്നെന്നും രണ്ട് കാറുകള്‍ അഗ്നിക്കിരയായതായും വി.എച്ച്.പി അവകാശപ്പെട്ടു. പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല.