ഇന്ത്യയിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം ആര്‍ട്ടിക്കിള്‍ 370 അല്ലെന്നും അത് 70 രൂപയ്ക്ക് മുകളിലേക്ക് ഉയരുന്ന ഇന്ധനവിലയെക്കുറിച്ചാണെന്നും കോണ്‍ഗ്രസ് ദേശീയ വ്യക്താവ് ജെയ്‌വീര്‍ ഷെര്‍ഗില്‍. ബിജെപി സര്‍ക്കാര്‍ രാജ്യത്തിനുണ്ടായ സാമ്പത്തിക ദുരന്തത്തിന്റെ ചീഫ് ആര്‍ക്കിടെക്റ്റാണെന്നും കടം കൂട്ടുക, ആത്മഹത്യ വര്‍ദ്ധിപ്പിക്കുക, ഭാരം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് കാര്‍ഷിക സമൂഹത്തിന് ബിജെപി നല്‍കുന്ന സമ്മാനമെന്നും ജെയ്‌വീര്‍ ഷെര്‍ഗില്‍ കുറ്റപ്പെടുത്തി. ദക്ഷിണ കര്‍ണാടക ജില്ലാ കോണ്‍ഗ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസിലെ യുവ നേതാവുകൂടിയായ ജെയ്‌വീര്‍.
വന്‍കിടക്കാരുടെ മാനേജുമെന്റില്‍ മാത്രമാണ് ബിജെപിയുടെ ശ്രദ്ധയെന്നും ബിജെപി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നത് മൂന്ന് എ(M)മ്മുകളിലാണെന്നും ജെയ്‌വീര്‍ പരിഹസിച്ചു. മിസ് മാനേജ്‌മെന്റ്, മിസ് ഗവര്‍ണന്‍സ്, മിസ് ഹാന്റ്ിലിങ് എന്നിവയാണതെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.