എക്കാലത്തേയും ഉയര്‍ന്ന വിലയായ 29,120 രൂപയില്‍ നിന്നും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 28,960 രൂപയിലെത്തി. 3620 രൂപയാണ് ഗ്രാമിന്റെ വില.
സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന വിലയായ 29,120 രൂപയില്‍ കഴിഞ്ഞദിവസമെത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണവില 29,000 രൂപ കടന്നത്.
ആഗസ്ത് മാസം മുതൽ സ്വർണ വില കുതിക്കുകയായിരുന്നു. ആഗസ്റ്റ് അവസാനത്തോടെയാണ് സ്വർണം ആദ്യമായി 28,000 രൂപ കടന്നത്. പിന്നീട് സ്വർണ വില താഴേക്ക് പോയില്ല. ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയായിരുന്നു.
നവംബര്‍ മാസം വരെ സ്വര്‍ണത്തിന് വില കുറയില്ലെന്ന് സാന്പത്തിക വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തര വിപണിയില്‍ സ്വര്‍ത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ഉയർത്തിയതും രാജ്യത്തെ സ്വർണവില കുതിക്കാന്‍ കാരണമായി. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിയെ വലിയ രീതിയിലാണ് സ്വാധീനിച്ചത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതും സ്വര്‍ണവില കുതിച്ച് ഉയരാന്‍ കാരണമായിട്ടുണ്ട്.
രൂപയുടെ തകര്‍ച്ചയും രാജ്യം അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യവും ആഗോള വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണം.