തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.