ഹൈദരാബാദില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ വീട്ടുതടങ്കലിലാക്കി പൊലീസ്. സിറ്റി കമ്മീഷണറുടെ ഓഫീസിന് പുറത്ത് പ്രതിഷേധിക്കാന്‍ എംപിയും തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) അധ്യക്ഷനുമായ രേവന്ത് റെഡ്ഡി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.
കോണ്‍ഗ്രസിന്റെ മുഖ്യ രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ ഹൈദരാബാദിലെ ഓഫീസില്‍ തെലങ്കാന പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിന് സംസ്ഥാന കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസ് നീക്കം. മുന്‍ എംപിയും ടിപിസിസി വൈസ് പ്രസിഡന്റുമായ മല്ലു രവി ഉള്‍പ്പെടെയുള്ള നേതാക്കളെയും പൊലീസ് വീട്ടുതടങ്കലിലാക്കി. ഒരു കാരണവുമില്ലാതെയാണ് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.